Trending

സ്‌കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണു 4 വയസുകാരന് ദാരുണാന്ത്യം


പറവൂർ: അമ്മയുടെ മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച സ്‌‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു നാല് വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പിൽ സിജീഷ് രേഷ്‌മ ദമ്പതികളുടെ ഏകമകൻ അനുപം കൃഷ്‌ണ‌യാണു മരിച്ചത്. ശനി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പുല്ലംകുളം കൈരളി തിയറ്ററിനു സമീപത്തായിരുന്നു അപകടം.

സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മുത്തച്ഛൻ കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപിനു (50) കഴുത്തിലും വയറിനും ഗുരുതരമായ പരുക്കുണ്ട്. തോളെല്ലിനു പൊട്ടലുണ്ട്. ഇയാളുടെ ഭാര്യ രേഖയുടെ (45) കൈയ്‌ക്കും പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post