കരുനാഗപ്പള്ളി : ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ദേശീയപാതയില്‍ എതിരെ വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനായ യുവാവ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നീണ്ടകര പരിമണം കടവത്ത് പുത്തന്‍ വീട്ടില്‍ സലേഷ് (28)- ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നീണ്ടകര പുത്തന്‍ തോപ്പില്‍ ബിനോയിക്ക് പരിക്കേറ്റു.
ചവറ പുത്തതുറ ഫൗണ്ടേഷന്‍ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനായ സലേഷ് ജോലി കഴിഞ്ഞ് മടങ്ങും വഴി ചവറയില്‍ നിന്നും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളുമായി പരിമണത്തേക്ക് വരുന്നതിനിടയില്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സലേഷിനെ സമീപത്തുള്ളവര്‍ ആശുപത്രിയിലെത്തിച്ചങ്കിലും മരണമടയുകയായിരുന്നു.
ഭാര്യ ആരതി. ഒരു വയസുള്ള മകനുണ്ട് .