താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള ഭാഗത്തെ 700 ൽ അധികം കുഴികൾ അടിയന്തിരമായി അടക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ദേശീയ പാത ഉദ്യോഗസ്ഥർക്കും, ജില്ലാ കളക്ടർക്കുമെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് ചുങ്കം യുവജന സമിതി ഭാരവാഹികൾ അറിയിച്ചു,
ദേശീയ പാതയിലെ കുഴികൾ അടിയന്തിരമായി അടക്കാൻ ദേശീയപാത അധികൃതർക്കും, കലക്ടർമാർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള ഭാഗത്ത് കുഴികൾ അതേ പോലെ തന്നെ നിലനിൽക്കുകയാണ്.