Trending

പ്രതിയല്ല; ഐസക് ബുധനാഴ്‌ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി


കൊച്ചി:  കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ  ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തോമസ് ഐസക് തൽക്കാലം ഹാജർ ആവേണ്ട എന്ന് ഇഡി ഹൈകോടതിയെ അറിയിച്ചു. എന്ത് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാൻ ഇഡിക്ക് ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തിയതിനെ തുടർന്ന് നടപടി.

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു. എന്നാൽ തനിക്ക് എതിരായ കണ്ടത്തെല്ലകൾ വ്യക്തമാക്കാൻ ആകാത്ത  സാഹചര്യത്തിൽ ഈ കാര്യം കോടതി പരിശോധിക്കണമെന്ന് ഹർജി ഭാഗം ആവശ്യപെട്ടു. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ആയി ജസ്റ്റീസ് വി ജി അരുൺ മാറ്റി.


ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post