താമരശ്ശേരി: താമരശ്ശേരി റേഞ്ച് എക്സൈസ് സംഘം പുതുപ്പാടി,മൂപ്പൻകുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ ഏഴ് ലിറ്റർ ചാരായം പിടികൂടി.
എക്സൈസൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടി പോയ മട്ടിക്കുന്നുമ്മൽ രജീഷിനെതിരെ കേസെടുത്തു.ഇയാൾ
ചാരായം കടത്താൻ ഉപയോഗിച്ച KL 11 AW 40 നമ്പർ ആക്ടീവ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
പ്രിവെന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസ് പ്രതിക്കെതിരെ അബ്കാരി കേസെടുത്തു.
സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
എക്സൈസൈസ് സംഘത്തിൽ സി ഇ ഒ മാരായ ശ്യാം പ്രസാദ്, സുമേഷ്, നൗഷീർ എന്നിവരും ഉണ്ടായിരുന്നു.