കോട്ടയം കൂരോപ്പട മോഷണക്കേസ് വഴിത്തിരിവില്‍; പ്രതി വികാരിയുടെ മകന്‍ ഷൈന്‍ നൈനാന്‍
byT News•
0
കോട്ടയം: കൂരോപ്പട മോഷണ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതി വികാരിയുടെ മകന്‍ ഷൈന്‍ നൈനാനെന്ന് പൊലീസ് കണ്ടെത്തി.
പുരോഹിതന്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ നിന്ന് 50 പവന്‍ മോഷ്ടിച്ചത് സ്വന്തം മകന്‍ തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതി പാമ്പാടി പൊലീസിന്റെ കസ്റ്റഡിയില്‍.
സംഭവത്തെ തുടര്‍ന്ന് കുടുംബവുമായി അടുത്ത ബന്ധമുള്ള ആളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. അതേസമയം പ്രതി കുറ്റം സമ്മതിക്കുകയും താനാണ് മോഷണം നടത്തിയതെന്നും പിതാവിനോട് ഏറ്റു പറഞ്ഞുവെന്നുമാണ് വിവരം.
കവര്‍ച്ച നടക്കുമ്പോള്‍ ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലായിരുന്നു. സ്വര്‍ണം മോഷ്ടിച്ചതിന് പുറമെ വീടിന്റെ മറ്റു മുറികളില്‍ വച്ചിരുന്ന അലമാരകള്‍ കുത്തി തുറക്കുവാനുള്ള ശ്രമവും നടന്നിരുന്നു. അടുക്കള വാതില്‍ തകര്‍ത്ത ശേഷം വീടു മുഴുവന്‍ മുളകുപൊടി വിതറിയാണ് മകന്‍ ഷൈന്‍ നാന്‍ കവര്‍ച്ച നടത്തിയത്.
കിടപ്പു മുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവരുകയും മറ്റ് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു