താമരശ്ശേരി: തദ്ദേശീയ ജനതയുടെ അന്തർദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താഴെ കല്ലുള്ളതോട് ഭാഗത്ത് ആദിവാസി പുനരധിവാസ വികസന മിഷൻ്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ പട്ടയ വിതരണം കൊടുവള്ളി എം എൽ എ ഡോ.എം.കെ.മുനീർ നിർവ്വഹിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ മെഹറൂഫ് എം.കെ സ്വാഗതം പറഞ്ഞു. യോഗത്തിൽ ജിൻസി തോമസ് (വൈസ് പ്രസിഡൻ്റ്), അനിൽ ജോർജ് (വികസനം), ബേബി രവീന്ദ്രൻ (ക്ഷേമകാര്യം), മുഹമ്മദ് ഷാഹിം (ആരോഗ്യ വിദ്യാഭ്യാസം), നിധീഷ് കല്ലുള്ള തോട് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സുരജ വി.പി (മെമ്പർ കിട്ടപ്പാറ), പൂളയിൽ പ്രേമ (സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം), സുബൈർ സി ( തഹസിൽദാർ, താമരശ്ശേരി), ഹാരിസ് അമ്പായത്തോട് (ആസൂത്രണ സമിതി വൈസ് ചെയർമാൻ), ടി.കെ.ചന്തുക്കുട്ടി (ഊരുമൂപ്പൻ) ,സി.പി.നിസാർ, എ.കെ.അബൂബക്കർ കുട്ടി, കെ.ടി.മുഹമ്മദ് റിഫായത്ത്, ഷാൻ കട്ടിപ്പാറ, എൻ.രവി, എൻ.ഡി.ലൂക്ക, സലീം പുല്ലടി, സെബാസ്റ്റൻ കണ്ണന്തറ, കരീം പുതുപ്പാടി എന്നിവർ സംസാരിച്ചു. 'കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ്.എസ്. നന്ദി പറഞ്ഞു..