Trending

വിനോദ സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ KSRTC ബസ്സുകളിൽ അന്തിയുറങ്ങാം



വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത.

വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇതിൽ തന്നെ രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിരിക്കുന്നു.

മൂന്നു തരത്തിലാണ് സ്ലീപ്പർ ബസ്സുകൾ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് .

*ബസ് നമ്പർ 1:*

1)16 കോമൺ ബർത്തുകൾ .
2)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
3) കൈ കഴുകുന്നതിന് വാഷ് ബേസിൻ
4) കൂടി വെള്ളം
5) എ.സി സംവിധാനം
6) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം
7)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*ബസ് നമ്പർ 2:*

1) 8 കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകൾ
2) വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം
8)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*ബസ് നമ്പർ 3:*

1) 2 ഡീലക്സ് റൂമുകൾ
2) 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) വിശാലമായ കബോർട്ട് / ഷെൽഫ്
8) ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ

*സ്ലീപ്പർ ബസ്സുകളുടെ താരിഫ് ചുവടെ കൊടുക്കുന്നു.*

സിംഗിൾ കോട്ട് : 160 (including GST, 1 തലയണ, 1 പുതപ്പ്, 1 ബെഡ് ഷീറ്റ് )

ഫാമിലി റൂം: 890 (including GST, 3 തലയണ, 3പുതപ്പ്, 3ബെഡ് ഷീറ്റ് )

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*

A)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി
04936 220217

B)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213



T News

working in the field of advertising and printing

Post a Comment

Previous Post Next Post