Trending

സംരംഭകർക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്




താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പും താമരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന് ലോൺ /ലൈസെൻസ് /സബ്‌സിഡി മേള  സംഘടിപ്പിച്ചു.

ചടങ്ങിൽ ശ്രീ. ജയിസൻ എൻ ഡി സ്വാഗതം ആശംസിച്ചു. ചടങ്ങ് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ. ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. ഖദീജ സത്താർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ശ്രീ. എ. അരവിന്ദൻ (ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അയൂബ് ഖാൻ , ശ്രീമതി മഞ്ജിത (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), അൻഷാദ് മലയിൽ (യൂത്ത് വിംഗ് കോർഡിനേറ്റർ ), ജിൽഷ (cds ചെയർപേഴ്സൺ) എന്നിവർ ആശംസ അറിയിച്ചു

 സംസാരിച്ചു കൊടുവള്ളി ബ്ലോക്ക്‌ IEO ശ്രീ നന്ദകുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.കോഴിക്കോട് കാനറാ ബാങ്ക് സീനിയർ മാനേജർ ശ്രീ സുശാന്ദ് ബാങ്ക് ലോൺ പദ്ധതികളെ പറ്റി ക്ലാസ്സ്‌ എടുത്തു.ചടങ്ങിൽ താമരശ്ശേരി കാനറാ ബാങ്ക് മാനേജർ, കേരള ബാങ്ക് പ്രതിനിധികൾ, കേരള ഗ്രാമീണ ബാങ്ക് മാനേജർ റിജോ എന്നിവരും  പങ്കെടുത്തു. ചടങ്ങിൽ 10ഓളം പുതിയ സംരംഭങ്ങൾ സ്വീകരിക്കുകയും താമരശ്ശേരി പഞ്ചായത്തിൽ പുതുതായി തുടങ്ങിയ സംരംഭങ്ങൾക്കായി നൽകിയ ലോണുകൾ വിതരണവും നടത്തി കൂടാതെ കേരള സർക്കാരിന്റെ ഒരു ഭവനം ഒരു സംരംഭം സബ്‌സിഡി സ്കീമിൽ സംരഭകരെഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കി.


ചടങ്ങിൽ വ്യവസായ വകുപ്പ് ഇന്റേൺ വിഷ്ണു നന്ദി പറഞ്ഞു.. ബിസിനസ് സംരംഭങ്ങൾ പ്രോസാഹിപ്പിക്കാൻ യൂത്ത് ഇന്നോവാഷൻ പ്രോഗ്രാം നടപ്പാക്കി കൊണ്ടിരിക്കുകയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്..
T News

working in the field of advertising and printing

Post a Comment

Previous Post Next Post