താമരശ്ശേരി: ഡീസൽ ക്ഷാമത്തിന്റെ പേരിൽ കെ എസ് ആർ ടി സി സർവീസുകൾ വെട്ടിക്കുറച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമന്ന് യു ഡി എഫ് താമരശ്ശേരി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു.
കെ എസ് ആർ ടി സി സ്വകാര്യവൽകരണ നീക്കം ഉപേക്ഷിക്കുക, നിർത്തി വെച്ച സർവീസുകൾ പുനരാരംഭിക്കുക, സബ് ഡിപ്പോകളെ തരം താഴ്ത്തിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക്
താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്കു മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. രാജീവ് ഗാന്ധി ഓഡിറ്റോറിത്തിന്റെ വാടക വർധിപ്പിച്ചത് പിൻവലിക്കണ മന്ന് യോഗം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.
യു ഡി എഫ് ചെയർമാൻ കെ.എം. അഷ്റഫ് ആധ്യക്ഷം വഹിച്ചു. ഡി സി സി സെക്രട്ടറി പി.സി. ഹബീബ് തമ്പി യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.ആർ.ഒ. കുട്ടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജെ.ടി. അബ്ദുറഹിമാൻ , നാവാസ് ഈർപ്പോണ, പി.എസ്. മുഹമ്മദലി, ജോൺസൺ ചക്കാട്ടിൽ, പി. ഗിരീഷ് കുമാർ , പി.പി. ഹാഫിസ് റഹ്മാൻ, എ.പി. ഹുസൈൻ, പി.ടി.ബാപ്പു, വി.പി.ഗോപാലൻ കുട്ടി, . സി. മുഹസിൻ, എം.സുൽ ഫിക്കർ, അഡ്വ. ജോസഫ് മാത്യു, എ.പി. മൂസ്സ എന്നിവർ പ്രസംഗിച്ചു.