താമരശ്ശേരി.
കാലാവസ്ഥ വ്യതിയാനവും ഉത്പാതനചിലവിലെ വർധനവും മൂലം പ്രതിസന്ധിയിലായ റബ്ബർ കർഷകരെ സഹായിക്കുന്നതിനു സർക്കാർ നടപ്പിലാക്കിയ നിലവിലെ താങ്ങുവില നൂറ്റിഎഴുപതിൽ നിന്നുംമിനിമം ഇരുന്നൂറ്റി അമ്പത് രൂപയെങ്കിലുമാക്കി വർദ്ധിപ്പിക്കണമെന്ന് താമരശ്ശേരിയിൽ ചേർന്ന എളേറ്റിൽ വലിയ പറമ്പ് റബ്ബർ ഉത്പാദക സംഘം വാർഷിക ജനറൽ ബോഡി യോഗം (വി ഇ ആർ പി എസ്. താമരശ്ശേരി )പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ
എൻ .ജെ ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
റബ്ബർ ബോർഡ് അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫിസർ. കെ. ജെ. ജോസഫ് ഉൽഘാടനം ചെയ്തു
പ്രവർത്തന റിപ്പോർട്ട്. കുഞ്ഞിമരക്കാർ. എ. കെ അവതരിപ്പിച്ചു.
കെ. കെ. മുഹമ്മദ്. മാസ്റ്റർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു
കെ. കെ.രഘു സ്വാഗതവും എം. കെ. അപ്പുകുട്ടൻ നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്. എൻ. ജെ. ജോർജ് മാസ്റ്റർ നെല്ലിക്കുന്നേൽ.
വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാർ (ആനയാൻകാട് )
എന്നിവരെയും കമ്മറ്റി അംഗങ്ങളായി.കെ കെ രഘു, കെ. കെ. മുഹമ്മദ് മാസ്റ്റർ, എം കെ. അപ്പുകുട്ടൻ. മജീദ് മാസ്റ്റർ. ഖമറുദ്ധീൻ. എന്നിവരെയും യോഗം തിരഞ്ഞെടുത്തു.