താമരശ്ശേരി:
ആഗസ്ത്
10മുതൽ ഡിസംബർ 30വരെ പുണ്യം ചാരിറ്റബിൾ സോസൈറ്റി രഥചക്രം ഹെൽത്ത് യുണിറ്റിന്റെ
പേരിൽ മെഡിക്കൽ
സർജിക്കൽ ഉപകരണങ്ങൾ
സംഘടിപ്പിക്കുന്നതിന്റെ ധനശേഖരണം ഉതഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന
സമിതി ജില്ലാ സെക്രട്ടറി
അമീർ മുഹമ്മദ് ഷാജിയിൽ നിന്നും
പുണ്യം പ്രസിഡന്റ്
കെ. സുരേഷ് ബാബു നമ്പൂതിരി ഫണ്ട് സ്വീകരിച്ചു കൊണ്ടാണ് ഉത്ഘാടനം നിർവ്വഹിച്ചത്.
പുണ്യം രഥചക്രം ഹെൽത്ത് യുണിറ്റിന് വേണ്ടി വീൽ ചെയറിനുള്ള സാമ്പത്തികമാണ് കൈമാറിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി
റജി ജോസഫ്,
അമൃത ദാസൻ തമ്പി,
പിജി പ്രണവ്, സതീശൻ,
മിനി തമ്പി, മുരളീധരൻ,
പ്രവീൺ എന്നിവർ പങ്കെടുത്തു.
5 മാസം കൊണ്ട് മുഴുവൻ സർജിക്കൽ
ഉപകരണങ്ങളും സ്വരൂപിക്കുക എന്ന
ലക്ഷ്യമാണ് പുണ്യം രഥചക്രം ഹെൽത്ത് യുണിറ്റ് മുന്നോട്ട് വെച്ചിട്ടുള്ളത് എന്ന് പുണ്യം ജനറൽ സെക്രട്ടറി.
ഇ പി ഗംഗാധരൻ പറഞ്ഞു