എസ് വൈ എസ് താമരശ്ശേരി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ
സോൺ എക്സിക്യൂട്ടീവ്, സർക്കിൾ ക്യാബിനറ്റ് ഭാരവാഹികൾക്ക് വേണ്ടി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മർഹൂം ലത്തീഫ് സഅദി പഴശ്ശി ഉസ്താദിൻ്റെ ഖബർ സിറായത്തിന് ശേഷം കണ്ണൂർ ജില്ലയിലെ ഉളിയിൽ സുന്നി മജ്ലിസിൽ വെച്ച് നടന്ന പരിപാടിയിൽ എസ് വൈ എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് പoന ക്ലാസ്സിന് നേതൃത്വം നൽകി. സോൺ പ്രസിഡണ്ട് സാബിത്ത് അബ്ദുള്ള സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി കല്ലുള്ള തോട് ഉൽഘാടനം ചെയ്തു. റഷീദ് കെ ടി ഒടുങ്ങാക്കാട് സ്വാഗതവും, അബ്ദുള്ള ലത്തീഫി കൈയൊടിയൻ പാറ നന്ദിയും പറഞ്ഞു.