താമരശ്ശേരി: നഴ്സിങ് വിദ്യാർഥി ട്രെയിൻതട്ടി മരിച്ചു. താമരശ്ശേരി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി അമിത രാജ് (19) ആണ് മരിച്ചത്. മൂടാടി കുന്നുമ്മൽ പ്രേമരാജിന്റെയും ബിന്ദുവിന്റെയും മകളാണ്.
സഹോദരൻ: അഖിൽ രാജ്.
വെള്ളറക്കാട് റെയിൽവേ ട്രാക്കിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. കോളജിലേക്ക് പുറപ്പെട്ടതായിരുന്നു. പാളം മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പ്രദീപിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.