ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഇതോടെ ഇഡിയ്‌ക്കെതിരെ രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കേരളത്തില്‍.
തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല.
ഇഡിയുടെ രണ്ടു സമൻസും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്.
ഇഡിയുടേത് കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ്.
ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂ. കിഫ്ബിയ്ക്കും തനിക്കുമെതിരെ ഇഡിയുടെ നീക്കം സുപ്രീംകോടതി വിലക്കിയ കാടും പടലും തല്ലുന്ന അന്വേഷണമാണ്. ഇത് അനുവദിക്കാനാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണം.
താന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം പൊതുമണ്ഡലത്തില്‍ ഉള്ളതാണ്. അവ സമാഹരിക്കാന്‍ തന്നെ നോട്ടീസയച്ചു വിളിപ്പിക്കേണ്ട കാര്യമില്ല. വരുമാന നികുതി സംബന്ധിച്ച രേഖകള്‍ ഇന്‍കം ടാക്‌സ് വകുപ്പിന്റെ കൈവശമുണ്ട്. ഇഡിയ്ക്ക് അവരുമായി ബന്ധപ്പെട്ടാല്‍ കിട്ടാവുന്നതേയുള്ളൂവെന്ന് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.