താമരശ്ശേരി: അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് എന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മലിനീകരണം സംബന്ധിച്ച് ഉയർന്ന പരാതിയിൽ തെളിവെടുപ്പിനായി എത്തിയ നിയമസഭാ സമിതി മുമ്പാകെ കാര്യങ്ങൾ വിവരിച്ചു നൽകിയ താമരശ്ശേരി ചുടലമുക്ക് സ്വദേശി അജ്മലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു.
പത്തോളം പേർ അജ്മലിൻ്റെ ബൈക്കിന് പിന്നാലെ വന്ന് തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
പിന്നാലെ എത്തിയ താമരശ്ശേരി DYSP യുടെ വാഹനം കൈ കാണിച്ചു നിർത്തി സഹായം അഭ്യർത്തിക്കുകയായിരുന്നു അജ്മൽ. തുടർന്ന് പോലീസ് വാഹനത്തിന് മുന്നിൽ സഞ്ചരിച്ചാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
I