താമരശ്ശേരി :
കേരള നിയമസഭയുടെ പരിസ്ഥിതി സംരക്ഷണ സമിതി ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ പ്ലാന്റിന്റെ നിയമ ലംഘനങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരോടൊപ്പം പ്ലാന്റ് സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും ദുരിതമനുഭവിക്കുന്ന സ്ഥലവാസികളെയും തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനൽ സംഘത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കരിമ്പാലകുന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. പ്രതിഷേധ കൂട്ടായ്മയിൽ ജനകീയ സമിതി നേതാക്കളായ ഫൈസൽ ഏ എം, ലൈജു തോമസ്സ് , ആന്റു എം.കെ, മുനീർ കെ.കെ, ഷാനു കരിമ്പാല കുന്ന്, ഇസ്മായിൽ എന്നിവർ സംസാരിച്ചു.