മക്കിയാട് പുതിയിടത്ത് നമ്പൂരികുന്നേല്‍ രാജുവിന്റെയും, സിന്ധുവിന്റെയും മകള്‍ ജോസ്‌ന (21)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണമടഞ്ഞത്.
ജോസ്‌നക്ക് വിട്ടിനകത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 14 ദിവസമായി മാനന്തവാടി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലായിരുന്ന ജോസ്‌ന പാമ്പ് കടിയേറ്റ അന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ മുതല്‍ അബോധവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോറോം പാലേരി സെന്റ് മേരീസ് യാക്കോ ബായ സുനോറോ പള്ളിയില്‍ സംസക്കാരം നടത്തി.