താമരശ്ശേരി : സംഘടനാ ശാക്തീകരണത്തിന് ബഹുമുഖ പദ്ധതികൾ തയ്യാറാക്കാനും സംഘടനാ നേതൃനിരയിലുള്ളവർക്ക് ആനുകാലിക വിഷയങ്ങളിൽ കൃത്യമായ അവബോധം രൂപപ്പെടുത്താനും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് മുസ്ലിം ലീഗ് എക്സിക്യുട്ടീവ് ക്യാമ്പിന് ( മാറ്റൊലി ) കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കൽ കുരിക്കൾ ഓഡിറ്റോറിയത്തിൽ തുടക്കമായി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ പതാക ഉയർത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ,സെക്രട്ടറി എ.പി. മജീദ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ, ട്രഷറർ കെ.പി.മുഹമ്മദൻസ് , പി.എസ് മുഹമ്മദലി, താര അബ്ദുറഹിമാൻ ഹാജി, ടി.കെ മുഹമ്മദ് മാസ്റ്റർ, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, എൻ.സി. ഹുസൈൻ മാസ്റ്റർ, മുഹമ്മദ്, പി.മുഹമ്മദ്, യു.കെ. ഹുസൈൻ, എ.പി. നാസർ മാസ്റ്റർ, സുലൈമാൻ പോർ ങ്ങോട്ടൂർ , തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, പോഷക സംഘടനകളുടെ പ്രതിനിധികൾ , തദ്ധേശ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് പ്രസിഡണ്ടുമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
രാഷ്ട്രീയം, മതം, വിദ്യാഭ്യാസം,സാംസ്കാരികം, സ്ത്രീ ശാക്തീകരണം, തൊഴിൽ, കാർഷികം, തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിനിധി ചർച്ചകൾ നടന്നു.