കൊടുവള്ളി: നരിക്കുനിയിൽ വെച്ച് മാരക ലഹരി മരുന്നുമായി പിടിയിലായ പ്രതിക്ക് വടകര NDPS കോടതി 10-വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
വടകര NDPS കോടതി ജഡ്ജ് വി.പി.എം. സുരേഷ് ബാബു ആണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ.സനൂജ് ഹാജരായി.
2022-ഫെബ്രുവരി 5-ന് ആണ്
കോഴിക്കോട് ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത് വീട്ടിൽ കിരണിനെ 120 മില്ലിഗ്രാം LSD സ്റ്റാമ്പുകൾ,1100mg MDMA, ഹാഷിഷ് ഓയിൽ എന്നിവയുമായി KL 46-D-276. Polo കാർ സഹിതം നരിക്കുനി വെച്ച് കോഴിക്കോട് റൂറൽ എസ് പി യുടെ സ്‌ക്വാഡും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടുന്നത്.
ഗോവ, മണാലി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും എത്തിച്ചു കോഴിക്കോട് ജില്ലയിലും വയനാട്ടിലും ഇടനിലക്കാരെ കണ്ണികളാക്കി വൻ തോതിലാണ് ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
മാസങ്ങൾ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പോലീസിന് ഇയാളെ
പിടികൂടിയത്.
കൊടുവള്ളി ഇൻസ്‌പെക്ടർമാർ ആയിരുന്ന പി.ചന്ദ്രമോഹൻ,എം പി രാജേഷ് എന്നിവർ അന്വേഷണം നടത്തി 6 മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ശക്തമായ സാക്ഷികളും തെളിവുകളും നിരത്തിയാണ് പോലീസും പ്രോസിക്യൂഷനും മുന്നോട്ട് പോയത്.
സബ്ബ് ഇൻസ്‌പെക്ടർമാരായ രാജീവ് ബാബു,ബിജു പൂക്കോട്ട്,സുരേഷ് വി കെ,അഷ്‌റഫ്.പി.കെ , രാജീവൻ.കെ.പി , എ എസ് ഐ മാരായ ഷാജി. വി.വി,സജീവൻ.ടി , Scpo മാരായ ശ്രീജിത്ത്.കെ വി , ലിനീഷ്.കെ.കെ,Cpo മാരായ അഖിലേഷ്.ഇ.കെ , ഷിജേഷ്.പി പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.