Trending

കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻദുരന്തം





കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. ശക്തമായ മഴയിൽ വ്യാഴാഴ്ച പുലർച്ചെ നാലോടൊണ് കെട്ടിടം തകർന്നത്.

വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലർച്ചെ ആയതിനാൽ വലിയ ദുരന്തം ഒഴിവായി.


മുകൾഭാഗത്തെ വലിയ കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങൾ റോഡിന് സമീപത്തേക്ക് വീണിട്ടുണ്ട്. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Post a Comment

Previous Post Next Post