Trending

17 കാരി മതപഠനശാലയില്‍ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍





തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.

  ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തിലാണ് ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയത്. ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

  ഇന്നലെ ഇതേ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
സ്ഥാപന അധികൃതരിൽ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ്  പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ 2 മണിയോടെ കുട്ടി  ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു.

 ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. അസ്വഭാവിക മരത്തിന് കേസ് എടുത്ത പൊലീസ്  അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post