Trending

കിളിമാനൂർ: വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽ.പി.ജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.




തിരുവല്ല: കവിയൂർ പഴംപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. കവിയൂർ തയ്യിൽ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ആറോടെയായിരുന്നു സംഭവം. പുരയിടത്തിൽനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സീനിയർ സി.പി.ഒമാരായ ജോജോ ജോസഫ്, എൻ. സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post