കിളിമാനൂർ: വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു.
നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ എൽ.പി.ജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകയായിരുന്നു.