കൊല്ലം ഉളിയക്കോവിലിൽ മെഡിക്കൽ ഗോഡൗണിൽ വൻ തീ പിടിത്തം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണ്‍ ആണെന്നാണ് വിവരം. മരുന്ന് നിർമാണത്തിന് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.