താമരശ്ശേരി: കഴിഞദിവസം കോഴിക്കോട് ലോഡ്ജിൽ നിന്നും നിഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹൈദറലി താൽക്കാലിക ആവശ്യങ്ങൾക്കായി സുഹൃത്തുക്കളിൽ നിന്നും കൈക്കലാക്കിയ മൂന്ന് കാറുകൾ തിരികെ നൽകിയില്ല.
ഫിജി കാർട്ടിൻ്റെ വർക്കിനായിട്ടാണ് സുഹൃത്ത് കണ്ണപ്പൻ ക്കുണ്ട് സ്വദേശി ബിനു മുഖാന്തിരം പാലക്കാട് വരെ പോകാനാണ് എന്ന് പറഞ്ഞാണ് മാർച്ച് മാസം ആദ്യം കണ്ണപ്പൻക്കുണ്ട് സ്വദേശിയുടെ ഇന്നോവ കൊണ്ട് പോയത്.വാഹനം തിരികെ ലഭിക്കാതിരുന്നപ്പോൾ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ പോലും ഹൈദറലിയെ കിട്ടിയില്ല. തുടർന്ന് മാർച്ച് 30ന് താമരശ്ശേരി പോലീസിൽ പരാതി നൽകി.
ജോമോൻ്റെ കാർ ഹൈദറലിക്ക് നൽകാൻ ഉടനില വഹിച്ച ബിനു എടപ്പാളിലാണ് ജോലി ചെയ്യുന്നത്.
കണ്ണപ്പൻക്കുണ്ട് സ്വദേശിയായ ബിനുവിൻ്റെ ടിയാഗോ കാറും, സുഹൃത്ത് എടപ്പാൾ സ്വദേശി ജിബിൻ എന്നയാളുടെ പോളോകാറും ഹൈദരലി ഫിജി കാർട്ടിൻ്റെ വർക്കിനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു.
ഈ കാറുകളും തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും എടപ്പാൾ പോലീസിൽ ഉടമകൾ പരാതി നൽകിയിരുന്നു
പ്രതികൾ തട്ടിക്കൊണ്ട് പോകൽ കേസിൽ പിടിയിലായത് അറിഞ്ഞ് ഇന്നോവയുടെ ഉടമ ജോമോൻ ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും, നടക്കാവ് പോലീസിൽ ബന്ധപ്പെടാൻ നിർദേശിച്ചു.