കേരള ടാക്സും പെർമിറ്റും എടുക്കാതെ അന്യ സംസ്ഥാന വാഹനങ്ങൾ സർവ്വീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
കേരളത്തിൽ നിന്ന് വിദ്യാർത്ഥികളുമായി കർണാടക രെജിസ്ട്രേഷൻ വാഹനം കേരള ടാക്സും പെർമിറ്റും എടുക്കാതെ വയനാട് ടൂർ വന്നപ്പോൾ വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥരായ സൈതാലിക്കുട്ടി MVI, സുനീഷ് AMVI, പ്രഭാകരൻ AMVI എന്നിവർ വാഹനം പരിശോധിച്ച് നികുതിയിനത്തിലും പിഴയിനത്തിലുമായി 154000 രൂപ അടപ്പിച്ചു വാഹനം വിട്ടയക്കുകയാണുണ്ടായത്.
സീസൺ അവസാനിച്ചാലും തുടർ ദിവസങ്ങളിലും കർശനമായ പരിശോധനകളും നിയമനടപടികളും ഉണ്ടാവുമെന്നും എൻഫോസ്‌മെന്റ് ആർ ടി ഒ ശ്രീ അനൂപ് വർക്കി അറിയിച്ചു.