Trending

ആദരിച്ചു




കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്ത് ഇക്കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടുപോയ താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയ മിനാർ ജലവൈദ്യുത പദ്ധതിയിലെ പന്ത്രണ്ട് ജീവനക്കാരെ സായ് ദുരന്ത നിവാരണ ടീം കേരളയുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
മിനാർ ജലവൈദ്യുത പദ്ധതിയുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സായ് ടീമിന്റെ പ്രവർത്തകരായ സിനീഷ് കുമാർ സായ് (മാസ്റ്റർ ട്രൈനെർ ) നജ്മുദീൻ മുറമ്പാത്തി, ഷാജി താമരശ്ശേരി, ബിബി കോടഞ്ചേരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പദ്ധതിയുടെ മാനേജർ ശ്രീ. ബൈജു സ്വാഗതവും ശ്രീ. അനീഷ്‌കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post