താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ ഷാഫിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
കൊടുവള്ളി വാവാട് എട്ടാം കണ്ടത്തിൽ
മുഹമ്മദ് നിസാബ് ( 25) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ആറായി.
സംഭവത്തിന് ദിവസങ്ങൾക്കു മുൻപ് മാർച്ച് 5ന് പരപ്പൻ പൊയിൽ എത്തിയ പ്രതികൾക്ക് ഷാഫിയുടെ വീടും റോഡുകളും കാണിച്ച കൊടുക്കാനും ഇയാൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഡലോചനയിലും ഇയാൾക്ക് പങ്കുണ്ട്.
വാവടുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കൊടുവള്ളിയിലെ കുഴൽപ്പണകടത്തു സംഘത്തിൽപ്പെട്ട ഇയാൾ രണ്ട് വർഷം മുൻപ് കൊണ്ടോട്ടി കരിപ്പൂർ നടന്ന സ്വർണ്ണ കവർച്ച കേസിലും പ്രതിയാണ്. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.
കൂടാതെ കൊടുവള്ളി സ്റ്റേഷനിൽ വധശ്രമത്തിനും കേസുണ്ട്.
പതിയെ താമരശ്ശേരി JFCMI കോടതി റിമാൻഡ് ചെയ്തു