പുതുപ്പാടി: അടിവാരം കണലാട് കോമത്ത് ഇകെ വിജയൻ സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു.
കോൺഗ്രസ് മണ്ഡലം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയൻ ഒരു വർഷമായി സൗദിയിലെ ദമ്മാമിലായിരുന്നു.
ഇന്നു രാവില നെഞ്ചു വേദനയെ തുടർന്ന് ദമ്മാമിലെ ഹോസ്പിറ്റലിൽ പ്രവേശിച്ചെങ്കിലും തുടർന്ന് മരിക്കുകയായിരുന്നു .മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.