Trending

ശുചിത്വ യജ്ഞ കാമ്പയിന് തുടക്കമായി





ഗ്രീൻ വേംസ് വേസ്റ്റ്  സർക്കുലാരിറ്റി ഹബ് താമരശ്ശേരിയിലെ കർമ്മ സേനാംഗങ്ങൾ നേതൃത്വം കൊടുത്തു കൊണ്ടുള്ള ശുചിത്വ യജ്ഞ കാമ്പയിന് തുടക്കമായി. ക്ലീനിംങ്ങ് കാമ്പയിൻ്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ  എംപി ഹാൾ മുതൽ പുല്ലാഞ്ഞിമേട് വരെയുള്ള 3 കിലോമീറ്റർ ഭാഗം പ്ലാസ്റ്റിക്  മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ ചെയ്തു. ശുചിത്വ യജ്ഞ കാമ്പയിൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സീന സുരേഷ്, ശ്രീ അബൂബക്കർ കുട്ടി എ.കെ , ഗ്രീൻ വേംസ് ഡയറക്ടർ സി.കെ.എ.ഷമീർ ബാവ, ഗ്രീൻ വേംസ് വേസ്റ്റ് സർക്കുലാരിറ്റി ഹബ് മാനേജർ ബൈജു എന്നിവർ സംസാരിച്ചു. ഗ്രീൻ വേംസ് പ്രതിനിധികൾ നവാസ് കെ, ലുക്മാൻ സി, മുജീബ് സി.പി, ലബീബ് എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ശേഖരിച്ച 1500 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഗ്രീൻ വേംസ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു

Post a Comment

Previous Post Next Post