അമരാട് മലയിലെ കൃഷിയിടത്തിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന അരീക്കരക്കണ്ടി റിജേഷിനെ ശനിയാഴ്ച രാവിലെയാണ് കാട്ടുപോത്ത് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചത്.
അപകടനില തരണം ചെയ്ത റിജേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ സി യുവിലാണ്.
നിർദ്ധന കുടുംബവും ഭിന്നശേഷിക്കാരനുമായ റിജേഷിൻ്റെ കുടുംബത്തിന് ആവശ്യമായ ചികിത്സാ സഹായവും, സാമ്പത്തിക സഹായവും വനം വകുപ്പ് ഉടൻ നൽകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
കാട്ടു പോത്തിൻ്റെയും മറ്റ് വന്യ ജീവികളുടേയും ആക്രമണത്തിനെതിരെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു.
യോഗത്തിൽ കൺവീനർ രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു.കെ.വി.സെബാസ്റ്റ്യൻ ,ഏറത്ത് സെബാസ്റ്ററ്യൻ, മാത്യു കെ.ജെ,കെ.വി.സലിം, പ്രകാശൻ കട്ടിപ്പാറ, ഫൈസൽ.സി.എം,അശോകൻഎ.കെ,ബാബു ചെട്ടി പറമ്പിൽ ,സജി ടോപ്പാസ് എന്നിവർ സംസാരിച്ചു.