Trending

കുട്ടികളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വടകരയില്‍ അയൽവാസിയുടെ മർദനമേറ്റ് 65 കാരൻ മരിച്ചു

 




വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് 65 വയസുകാരൻ മരിച്ചു. ആയഞ്ചേരി സ്വദേശി നാണുവാണ് മരിച്ചത്. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.


രാവിലെ 11.30ഓടെയാണ് സംഭവം. നാണുവിന്റെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ ബഹളം വെച്ചപ്പോൾ വിജേഷ് കല്ലെറിഞ്ഞു. 


ഇത് ചോദ്യം ചെയ്ത നാണുവിനെ പ്രകോപിതനായി വിജേഷ് മ‍ർദ്ദിക്കുകയായിരുന്നു. ചവിട്ടേറ്റ് തളർന്നുവീണ നാണുവിനെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗിയായ നാണു അടുത്തിടെ ആൻജിയോ പ്ലാസ്റ്റി സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.


 പ്രതി വിജേഷിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഏറെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. 

Post a Comment

Previous Post Next Post