Trending

ഹരിപ്പാട് സ്വദേശികളായ മലയാളി പെൺകുട്ടിയും സഹോദരനും മഹാരാഷ്ട്രയിൽ മുങ്ങി മരിച്ചു




മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ  താമസിക്കുന്ന 21കാരനായ രഞ്ജിത്ത് രവീന്ദ്രനും 17 കാരിയായ സഹോദരി കീർത്തിക്കുമാണ് ദാരുണന്ത്യം സംഭവിച്ചത് .

 ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ ദീപാ രവീന്ദ്രൻ ദമ്പതികളുടെ മക്കളാണ് ഇരുവരും.


മാതാപിതാക്കൾ അവധിക്ക് നാട്ടിൽ പോയിരിക്കെയാണ് മക്കളുടെ വേർപാട് കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.

വളർത്തു നായയെ കുളുപ്പിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഡോമ്പിവലി ഈസ്റ്റിലെ അനന്തം കോംപ്ലക്സ് പരിസരത്തെ ആഴമുള്ള ദാവഡി താടാകത്തിൽ ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുവായ സാമൂഹിക പ്രവർത്തകൻ പി കെ ലാലി പറഞ്ഞു.

 രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നു.
മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും 

Post a Comment

Previous Post Next Post