Trending

പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ഒന്നരകോടി നഷ്ടപരിഹാരം





ബെംഗളൂരു: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി 1 .5 കോടി നഷ്ടപരിഹാരം നൽകാൻ ദേശിയ ഉപഭോക്യത തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. 

പ്രൊമനേഡ് റോഡിലെ സന്തോഷ് ആശുപത്രിക്കെതിരെയാണ് വിധി. ശസ്ത്രക്രിയയിൽ കപാലി (35) ഗർഭസ്ഥ ശിശു എന്നിവരാണ് മരിച്ചത്.

ആശുപത്രി 1 .5 കോടി രൂപയും അനസ്തേഷ്യ നൽകിയ ഡോക്ടർ 10 ലക്ഷം രൂപയും നൽകണം. ചികിത്സയ്ക്കിടെ ഉണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. കാപാലിയുടെ ഭർത്താവ് പാരീക്ഷിത്ത് ദലാൽ നൽകിയ പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ നൽകിയ പരാതിയിൽ നൽകിയ കേസിൽ വാദം തുടരുകയാണ്

Post a Comment

Previous Post Next Post