താമരശ്ശേരി:കാരാടി മഹല്ലിന്റെ നേതൃത്വത്തിൽ മദ്രസ കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് നടത്തി.
മഹല്ല് വൈസ് പ്രസിഡന്റ് ഡോ.അബ്ബാസിൻ്റെ നേതൃത്വത്തിൽ രാവിലെ 8.30 തുടങ്ങിയ ക്യാമ്പ് 12മണിയോടെ അവസാനിച്ചു.
ക്യാമ്പ് മഹല്ല് പ്രസിഡന്റ് ഹുസൈൻ ഹാജി ഉത്ഘാടനം ചെയ്തു.
പതിനാറോളം കുട്ടികളിൽ ചെറുതും വലുതുമായ രോഗങ്ങൾ കണ്ടെത്താൻ സാധിച്ചു. താലൂക് ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ക്യാമ്പിൽ പരിശോധന നടത്തിയത് .
മഹല്ല് സെക്രട്ടറി സദക, ആസാദ് കാരാടി എന്നിവർ പങ്കെടുത്തു.