ഫാക്ടറിയിൽ നിന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ചും, ശേഖരിച്ച മാലിന്യം കുഴിച്ചുമൂടിയത് സംബന്ധിച്ചും അജ്മൽ സമിതി അംഗങ്ങൾക്ക് മുമ്പിൽ വിശദീകരിച്ചിരുന്നു.
ഇതേ തുടർന്നാണ് എം എൽ എ മാരും, ഉദ്യോഗസ്ഥരും തിരികെ പോയ അവസരത്തിൽ ഒരു സംഘം അജ്മലിനെ പിൻതുടർന്നത്.
തൻ്റെ ബൈക്കിൽ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കലും അക്രമിസംഘം പിന്നാലെ തന്നെ ഉണ്ടായിരുന്നു.
ഇതേ തുടർന്ന് അതുവഴി വന്ന താമരശ്ശേരി DYSP യുടെ വാഹനത്തിന് കൈകാണിക്കുകയും, സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.
പിന്നീട് DYSP യുടെ വാഹനത്തിന് മുന്നിൽ സഞ്ചരിച്ച് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയാണ് അജ്മൽ പരാതി നൽകിയത്.