താമരശ്ശേരി: താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവു
മാലിന്യ
സംസ്കരണ ഫാക്ടറി നിയമസഭാ സമിതി സന്ദർശിച്ചു.
എം.എൽ.എമാരായ ഇ.കെ.വിജയൻ, പി.കെ.ബഷീർ, ലിന്റോ ജോസഫ്, സജീവ് ജോസഫ്, കെ.ഡി.പ്രസേനൻ, ടി.ഐ മധുസൂദനൻ, ജോബ് മൈക്കിൾ എന്നിവർക്ക് പുറമെ കോഴിക്കോട് ജില്ലാ കലക്ടർ, സബ് കലക്ടർ, പൊളൂഷൻ കൺട്രോൾ ബോർഡ് ജില്ലാ മേധാവി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
ഫാക്ടറിയും പരിസരവും സന്ദർശിച്ച ശേഷം നാട്ടുകാരിൽ നിന്നും പരാതി കേട്ടു.
ഫാക്ടറിയിൽ നിന്നും ദുർഗന്ധം മൂലം നാലുവർഷമായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.ഇതേ തുടർന്ന് നാട്ടുകാർ പരാതിയുമായി നിരവധി വകുപ്പുകളിൽ പരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിയമസഭയിൽ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് നിയമസഭാ സമിതിക്ക് മുന്നിൽ എത്തിയത്.
രാവിലെ കലക്ടറേറ്റിൽ പരാതി കേട്ട ശേഷമാണ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചത്