Trending

കൊട്ടാരക്കോത്ത് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയുള്ള പ്രക്ഷോഭം;സമരം പൊളിക്കാൻ ക്വട്ടേഷൻ, സമരപന്തലിനു നേരെ ആക്രമം, രണ്ടു പേർക്ക് പരുക്ക്

പുതുപ്പാടി: കൊട്ടാരക്കോത്ത് അറവുമാലിന്യ സംസ്ക രണ ഫാക്ടറിക്കെതിരെ സമരം നടക്കുന്ന പന്തലിൽ ഗുണ്ടാ ആക്രമം, രണ്ടു പേർക്ക് പരുക്കേറ്റു, ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മതിയായ രേഖകൾ ഇല്ലാത്ത വാഹനം വെള്ളവുമായി ഫാക്ടറിയിലേക്ക് എത്തിയിരുന്നു, സംശയം തോന്നിയ വാഹനം സമരക്കാർ തടയുകയും, ഇതിൽ ഉണ്ടായിരുന്നവരെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു, എന്നാൽ ഇവരെ വഴിയിൽ ഇറക്കിവിട്ടതായി സമരസമിതി പ്രവർത്തകർ പറഞ്ഞു.

പിന്നീട് രാത്രിയിലാണ് സമരപന്തലിനു നേരെ അതിക്രമം ഉണ്ടായതെന്നും സമരക്കാർ പറഞ്ഞു.




Post a Comment

Previous Post Next Post