താമരശ്ശേരി:ബസ് യാത്രക്കാരന്റെ
മൊബൈൽഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടിൽ മുഹമ്മദ്
അഷർ(33)നാണ് അറസ്റ്റിലായത്.കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
അവിടനെല്ലൂർ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടിൽ ഓടുന്ന സ്വകാര്യബസിന്റെ ബർത്തിൽ സൂക്ഷിച്ച ബാഗിൽനിന്ന് മോഷണംപോയത്. പുതിയസ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ബസ് കൂട്ടാലിട എത്തിയപ്പോഴാണ്
മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു