കെഎസ്ഇബി യിൽ നിന്നും ജൂലൈ മാസത്തിൽ റിട്ടയർ ചെയ്യുന്ന വെഴുപ്പൂര് ആദർശം ഹൗസിൽ വി കെ മോഹൻദാസിന്റെ ഭാര്യ അനിതമോഹൻദാസാണ് റെഡ് കെയറിന് മേശയും കസേരയും സംഭാവനയായി നൽകിയത്.
റിട്ടയർമെൻറ് ചടങ്ങ് ലളിതമാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തെ വാർഡ് മെമ്പർ എപി സജിത്ത് അഭിനന്ദിച്ചു 31-05 -2023 ന് അനിത മോഹൻദാസിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എപി സജിത്ത് കസേരയും മേശയും ഏറ്റുവാങ്ങി .റെഡ് കെയറിന്റെ കൺവീനർ ശ്രീജിത്ത് സി കെ ചെയർമാൻ ,എൻ കെ ബിജീഷ് , ട്രഷറർ നിഷാദ് പുൽപ്പറമ്പിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വി കെ മോഹൻദാസ് , , ബെജി ബി ആർ ,എൻ കെ രാജൻ , ഫിനാഷ് കെ ടി എന്നിവരും സന്തോഷ് ck ,കൃഷണൻ, ഭരതം സുനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു