ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. സംഭവത്തില്‍ ഗുരുവായൂര്‍ സ്വദേശി അസീസ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത ദേവനെ കമ്പിപോലത്തെ ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയില്‍ അക്രമി ഓടിരക്ഷപ്പെട്ടെങ്കിലും ആര്‍പിഎഫിന്റെ പിടിയിലാകുകയായിരുന്നു.