Trending

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറുകൾക്കു തീപിടിച്ചു

 

 ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറിയുടെ ടയറുകൾക്ക് തീപിടിച്ചു.

 

 വിരാജ്പേട്ടയിൽ നിന്നു കണ്ണൂരിലേക്ക് ഫാബ്രിക്കേഷൻ സാധനങ്ങളുമായി പോകുന്ന ലോറിയുടെ ടയറുകൾക്കാണ് മാക്കൂട്ടം ചുരത്തിൽ നിന്ന് തീ പിടിച്ചത്. 

ചുരം ഇറങ്ങുന്ന സമയത്താണ് ലോറിയുടെ ടയറുകൾക്ക് തീ പിടിച്ചത്.

ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഒഴിവായത് വൻ അപകടം.

 ഇരിട്ടി സ്റ്റേഷൻ ഓഫിസർ രാജീവ്, അസി.സ്റ്റേഷൻ ഓഫിസർ എൻ.ജി.അശോകന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

Post a Comment

Previous Post Next Post