Trending

എം.ഡി.എം.എ യുമായി നരിക്കുനി സ്വദേശി പിടിയില്‍




ബത്തേരി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണനും സംഘവും മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധയ്ക്കിടെ എംഡിഎംഎയുമായി യുവാവിനെ പിടികൂടി.


 നരിക്കുനി പന്നൂര്‍ ചെപ്പങ്ങ തോട്ടത്തില്‍ വീട്ടില്‍ ഹിജാസ് അസ്ലാം (23) ആണ് 7.15 ഗ്രാം  എംഡിഎംഎയുമായി പിടിയിലായത്.


 മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ.എല്‍ 58 ജി 2222 നമ്പര്‍ മോട്ടോര്‍ സൈക്കളും കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post