താമരശ്ശേരി: താമരശ്ശേരിക്ക് സമീപം തച്ചംപൊയിലിലാണ് അപകടം.
ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.റോഡിൽ നിൽക്കുകയായിരുന്ന തച്ചംപൊയിൽ നെരോംപാറമ്മൽ വിജയനാണ് പരുക്കേറ്റത്.
റോഡരികിൽ നിർത്തിയിട്ട നാലു സ്കൂട്ടറുകൾ തകർത്ത ശേഷം റോഡിൻ്റെ എതിർ ദിശയിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു ഫർണിച്ചർ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം