കൊണ്ടോട്ടി സ്വദേശി നിഷാദ് എന്ന യുവാവിനെയാണ് കണ്ടെത്തിയത്.കാർ പണയം വെച്ചത് സംബന്ധിച്ച ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് കാരണം.
യുവാവിനെ കണ്ടെത്തിയത് കണ്ണപ്പൻ ക്കുണ്ട് മലയിൽ നിന്നും, താമരശ്ശേരി സ്വദേശി യടക്കംഎഴുപേർ പിടിയിൽ, ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ.
തട്ടിക്കൊണ്ടുപോയ ആളെ നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തട്ടി കൊണ്ടുപോയത് 7 അംഗ സംഘമാണ്. യു എച്ച് സിറാജ്, പികെ ഹുസൈൻ, മുഹമ്മദ് ഇർഫാൻ, കെ ജുനൈദ്, ദിൽഷാദ്, ഹൈദർ അലി, ജംഷീർ വിപി എന്നിവരാണ് കേസിലെ പ്രതികൾ.