Trending

എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു





തൃശൂർ: എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം സ്വദേശി രാജീവാണ് (61) ആണ് മരിച്ചത്. വൈകീട്ട് നാലോടെയാണ്  സംഭവം. വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നിൽക്കുകയായിരുന്ന രാജീവിനെ പാഞ്ഞ് വന്ന കാട്ടുപന്നി നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. ഇതിന് ശേഷം പന്നി ഓടി മറഞ്ഞു. നിലവിളി കേട്ട് ഓടി വന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പ സമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. മേൽ നടപടികൾക്ക് ശേഷം മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യും.

Post a Comment

Previous Post Next Post