Trending

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, മാതാവിൻ്റെ വീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം





മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആണ് ദാരുണമായ സംഭവം നടന്നത്.  വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ ഈത്തപ്പഴക്കുരു കുരുങ്ങിയത്. ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും. 

കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് വിവരം. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.

Post a Comment

Previous Post Next Post