കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ നിഖില്‍ ‘യു ക്യാന്‍ മീഡിയ’ എന്ന യുട്യൂബ് ചാനല്‍ വഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഞായറാഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും
പ്ലസ് ടു ഫലം വന്നതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ മന്ത്രി വി.ശിവന്‍കുട്ടി നിയമ നടപടികള്‍ ആരംഭിച്ചു