Trending

പങ്കാളിയെ കൈമാറ്റംചെയ്‌ത കേസ്‌; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവും മരിച്ചു





കോട്ടയം : പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു.


 കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. 


മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയാണ് മരിച്ച ജൂബി. കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്‌തത്. യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Post a Comment

Previous Post Next Post